UAE

അബുദാബി മലയാളീ സമാജത്തിന്റെ മുപ്പത്തി ആറാമത് സാഹിത്യ പുരസ്കാര സമർപ്പണം നടന്നു

അബുദാബി മലയാളീ സമാജത്തിന്റെ  മുപ്പത്തി ആറാമത് സാഹിത്യ പുരസ്കാര സമർപ്പണം നടന്നു.കവിയും, ഗാന രചയിതാവുമായ  റഫീഖ് അഹമ്മദിനാണ്  പുരസ്കാരം .മലയാളീ സമാജത്തിൽ നടന്ന ചടങ്ങിൽ സമാജത്തിന്റെ പ്രശസ്തി പത്രവും, ഫലകവും, ഇരുപത്തയ്യായിരം രൂപയും സമാജം പ്രസിഡന്റ് ടി.എ നാസർ  റഫീഖ് അഹമ്മദിന് സമ്മാനിച്ചു.സമാജം കലാ വിഭാഗത്തിന്റെ നേതൃത്വത്തിൽ   റഫീക്ക് അഹമ്മദിന്റെ തിരഞ്ഞെടുത്ത  കവിതകളുടെ ദൃശ്യാവിഷ്ക്കാരവും അരങ്ങേറി .സമാജം സുവർണ ജൂബിലിയുടെ ഭാഗമായി തയാറാക്കിയ സമാജം സ്മരണിക റഫീഖ് അഹമ്മദ് പ്രകാശനം ചെയ്തു.ചടങ്ങിൽ  സമാജം ജനറൽ സെക്രട്ടറി നിബു സാം  ഫിലിപ്പ്, കെ.വി. ബഷീർ തുടങ്ങിയവർ സംസാരിച്ചു.

0 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close