വയനാട്: തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകരരുടെ പോസ്റ്റര്‍. വയനാട് മുണ്ടക്കൈ മേഖലയിലാണ് പോസ്റ്ററുകളും ബാനറുകളും പതിച്ചിരിക്കുന്നത്. യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും ഇതിന്റെ പരിസര പ്രദേശങ്ങളിലുമായാണ് പോസ്റ്ററുകള്‍ കണ്ടെത്തിയത്. സിപിഐ(എംഎല്) നാടുകാണി ഏരിയ കമ്മിറ്റി ഓഫീസിന്റെ പേരിലാണ് പോസ്റ്റര്‍. സംഭവത്തില്‍ പൊലീസും തണ്ടര്‍ ബോള്‍ട്ടും അന്വേഷണം ആരംഭിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പും വയനാട്ടില്‍ സമാനമായ രീതിയില്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ ലഘുലേഖ വിതരണം ചെയ്തിരുന്നു. വയനാട്ടിലെ കര്‍ഷകര്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായിട്ടായിരുന്നു ലഘുലേഖ. കര്‍ഷക വിരുദ്ധ നയമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്നും, ആയതിനാല്‍ കര്‍ഷകര്‍ വോട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നും ലഘുലേഖയില്‍ പറഞ്ഞിരുന്നു.