Saudi Arabia

ഇന്ത്യൻ ഓവർസീസ് ഫോറം നമോ എഗൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

ഇന്ത്യൻ ഓവർസീസ് ഫോറം, റിയാദ് സോണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ NAMO AGAIN ക്യാമ്പയിൻ സംഘടിപ്പിച്ചു.കൺവെൻഷൻ
ബഹുമാനപെട്ട രാജ്യസഭാ MP V.മുരളീധരൻ ഉൽഘാടനം ചെയ്തു.ബിജെപി സംസ്ഥാന പ്രസിഡന്റ്‌ P S ശ്രീധരൻ
പിള്ള ആശംസകൾ നേർന്നു. അജീഷ് മാവേലിക്കര അധ്യക്ഷനായ യോഗത്തിൽ ഇന്ത്യൻ ഓവർസീസ് ഫോറം നാഷണൽ പ്രസിഡന്റ്‌ ബാബു
കല്ലുമല മുഖ്യപ്രഭാഷണം നടത്തി. വിനയപ്രസാദ്‌ സ്വാഗതവും വിനോദ് ഭൂവിക നന്ദിയും പറഞ്ഞു. ശിവാത്മജൻ, ബിനു ശങ്കർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രവർത്തകരെ ഹാരം അണിയിച്ചു ദേശീയതയിലേക്കു സ്വീകരിച്ചു. സജീവ് കായംകുളം, രാജേഷ് മൂലവീട്ടിൽ, സുരേഷ് പാലക്കാട്‌, പ്രസാദ് ചോറ്റാനിക്കര, ജയലാൽ, കിഷോർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. NDA സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ഊർജ്ജിതപെടുത്താൻ യോഗം തീരുമാനിച്ചു.

39 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close