കൊച്ചി: കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. 1565 താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിടാനാണ് ഉത്തരവിട്ടത്. സര്‍വീസ് നിയമങ്ങളുടെ ലംഘനമാണ് ഇത്തരം നിയമനങ്ങളെന്ന് ജസ്റ്റിസുമാരായ വി ചിദംബരേഷ്, എ എം ബാബു എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഏപ്രില്‍ 30നകം പിരിച്ചു വിടണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. 2012 ആഗസ്റ്റ് 23 ന് നിലവില്‍ വന്ന പി.എസ്.സി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ചേര്‍ത്തല സ്വദേശി ആര്. വേണുഗോപാല്‍ ഉള്‍പ്പെടെ നാലു പേരാണ് അപ്പീല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഒഴിവുണ്ടാവുന്ന 2455 ഒഴിവുകളില്‍ പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണം. എന്നാല്‍ എംപാനലുകാരെ പിരിച്ചു വിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.