തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചൂടിനെതിരെയുള്ള ജാഗ്രതാ നിര്‍ദ്ദേശം ഈ മാസം 10 വരെ നീട്ടി. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ താപനില 3 മുതല്‍ 4 വരെ ഉയരാനും സാധ്യതയെന്നും മുന്നറിയിപ്പ്. താപനില ഉയരുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
കടുത്ത ചൂടിന് ശമനമില്ലാത്തതിനാല്‍ സംസ്ഥാനത്ത് സൂര്യതാപ മുന്നറിയിപ്പ് രണ്ടുദിവസത്തേക്ക് കൂടി നീട്ടി. വയനാട് ഒഴികെയുള്ള ജില്ലകളില്‍ വരും ദിവസങ്ങളില്‍ ശരാശരി താപനില നാല് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നുമണിവരെ നേരിട്ട് സൂര്യതാപം മേല്‍ക്കുന്നത് ഒഴിവാക്കണം.
നേരത്തെ ഏപ്രില്‍ ആറുവരെയാണ് സംസ്ഥാനത്ത് സൂര്യതാപ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ താപനില വ്യത്യാസമില്ലാതെ തുടരുന്നതിനാല്‍ മുന്നറിയിപ്പ് നീട്ടുകയായിരുന്നു. മാര്‍ച്ച് ആദ്യവാരം മുതലാണ് സംസ്ഥാനത്തെ കൂടിയതാപനിലയില് വര്‍ധനവ് തുടങ്ങിയത്.