കുവൈറ്റ് സിറ്റി : മുന്‍ പ്രസിഡന്റും മുതിര്‍ന്ന അംഗവുമായ ഫിലിപ്പ് സി വി തോമസിന് യാത്രയയപ്പു നല്കി. ജനറല്‍ സെക്രട്ടറി ജി എസ് പിള്ള സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന് പ്രസിഡണ്ട് രാജീവ് നാടുവിലേമുറി ആശംസകള്‍ അര്‍പ്പിച്ചു. ഇരുപത്തിയാറു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഫിലിപ്പ് സംഘടനക്ക് നല്കിയ സംഭാവനകള്‍ രക്ഷാധികാരികളായ സണ്ണി പത്തിചിറയും, ബിനോയ് ചന്ദ്രനും ചടങ്ങില്‍ അനുസ്മരിച്ചു. തുടര്‍ന്നു സംഘടനയുടെ മൊമെന്റോ രക്ഷാധികാരികളായ സണ്ണി പത്തിചിറയും, ബിനോയ് ചന്ദ്രനും ചേര്‍ന്ന് നല്കി. ശേഷം ഫിലിപ്പ് തോമസ് മറുപടി പ്രസംഗം നടത്തി. ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന് രക്ഷാധികാരി ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, മാത്യു കരൂര്‍, ജോമോന് ജോണ്‍, ടിജി മാത്യു, രവീന്ദ്രനാഥ്, ശശി ചെല്ലപ്പന്, ഗിരീഷ്, സുബാഷ്, രഞ്ജിത് തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്കി .