കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് ഫഹാഹീല്‍ ഷിഫ അല്‍ ജസീറ ക്ലിനിക്കിന്റെ സഹകരണത്തോടെ അബുഹലീഫയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് ടി.വി.ഹിക്മത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അബുഹലീഫ മേഖലാ പ്രസിഡന്റ് നാസര്‍ കടലുണ്ടി അധ്യക്ഷനായ ചടങ്ങിന് മേഖലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം വിജുമോന് സ്വാഗതവും, മെഡിക്കല്‍ ക്യാമ്പ് സ്വാഗതസംഘം വൈസ് ചെയര്മാന് മിലന് നന്ദിയും പറഞ്ഞു. മേഖലാ കമ്മിറ്റി അംഗങ്ങള്‍, ഫിന്റാസ് സെന്റ്രല്‍ യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി. വൈസ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്, അബുഹലീഫ മേഖല സെക്രട്ടറി ജിതിന് പ്രകാശ്, സാമൂഹിക വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട്, കേന്ദ്രകമ്മിറ്റി അംഗം പ്രജോഷ് എന്നിവര്‍ സംബന്ധിച്ചു.