കുവൈറ്റ് സിറ്റി : മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ ബി.എം.സി. അലുമ്നി അസ്സോസിയേഷൻ കുവൈറ്റ് ഒരുക്കുന്ന ‘കലാലയ വർണ്ണങ്ങൾ 2019’ എന്ന പേരില്‍ സാംസ്കാരിക മേള സംഘടിപ്പിക്കുന്നു. ഏപ്രിൽ 12, വെള്ളിയാഴ്ച്ച ജലീബ് സ്മാർട്ട് ഇന്ത്യൻ സ്ക്കൂൾ ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ചു മണിക്ക് മേള ആരംഭിക്കുമെന്ന് സംഘാടകര്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രശസ്ത കാർട്ടൂണിസ്റ്റും ബിഷപ്പ് മൂർ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. വി.സി. ജോണിന് മികച്ച അധ്യാപകൻ എന്ന നിലയിലുള്ള ‘ഗുരു ശ്രേഷ്ട പുരസക്കാരം 2019’ നൽകി ആദരിക്കും. മേളയോടനുബന്ധിച്ച് ഉദയൻ അഞ്ചൽ, ജോസി ആലപ്പുഴയും സംഘവും അവതരിപ്പിക്കുന്ന ‘മ്യുസിക്കൽ ഫ്യൂഷനും’ കോളേജിലെ പൂർവ്വ വിദ്യാർഥികളായ രാജീവ് കോടമ്പള്ളിയും (ഹെഡ് ഓഫ് പ്രോഗ്രാംസ് -ജനം ടീവീ ,മിഡിൽ ഈസ്റ്റ് ), ലേഖാ ശ്യാമും അവതരിപ്പിക്കുന്ന ‘സംഗീതനിശ’യും മേളയില്‍ അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് 97542844, 97542985, 65984876, എന്നീ നമ്പറുകളിൽ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. അബ്ബാസിയയില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സാംപയനുമൂട്, മനോജ് പരിമണം, ജെറി ജോണ്‍ കോശി, ബാബുഗോപാല്‍, ലേഖ ശ്യാം, പൗര്‍ണമി സംഗീത്, ബാബുജി ബത്തേരി, നിസാര്‍ കെ റഷീദ് എന്നിവര്‍ പങ്കെടുത്തു.