ബ്രസല്‍സ്: ബ്രക്സിറ്റ് തിയതി ജൂണ്‍ 30 വരെ നീട്ടണമെന്ന ആവശ്യവുമായി തെരേസ മേ. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി തെരേസമേ ബ്രസല്‍സിലെത്തി. ഇത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ നാളെ യൂറോപ്യന്‍ യൂണിയന് അടിയന്തരയോഗം ചേരും. യൂറോപ്യന്‍ യൂണിയന് നേതാക്കള്‍ യോഗത്തില്‍ മേയുടെ അഭ്യര്‍ത്ഥനയില്‍ തീരുമാനമെടുക്കും.
ഒരു വര്‍ഷം വരെ സമയമെടുക്കാമെന്നാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്കിന്റെ അഭിപ്രായം. നേരത്തെ ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗലാ മെര്‍ക്കലുമായി മേ കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രക്സിറ്റ് ഒരു വര്‍ഷം വരെ നീട്ടാന്‍ തയ്യാറാണെന്നാണ് മെര്‍ക്കലും അഭിപ്രായപ്പെടുന്നത്.
നിലവിലെ കരാര്‍ അനുസരിച്ച് വെള്ളിയാഴ്ചയാണ് ബ്രിട്ടണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് പോവേണ്ടത്. ജൂണ്‍ 30 വരെ കരാര്‍ നീട്ടുന്നതിന് മുമ്പ് കരാറിലെ വ്യവസ്ഥകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിക്കണം.