കുവൈറ്റ് സിറ്റി : സൃഷ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഭരതനാട്യം ‘അടവുകള്‍’ എല്ലാ ആഴ്ചകളിലുമായി യൂട്യൂബ് വഴി പുറത്തിറക്കുമെന്നു നൃത്താദ്ധാപികയും കോറിയാഗ്രാഫറുമായ വിനിതാ പ്രതീഷ് അറിയിച്ചു. ഭരതനാട്യം അഭ്യസിക്കുന്നവര്‍ക്ക് ഒരു സഹായിയായിരിക്കും സമ്പൂര്‍ണ്ണം എന്ന പേരില്‍ പുറത്തിറക്കുന്നതെന്നും 70 അടവുകളും 15 ആഴ്ചകളിലായി പ്രസിദ്ധീകരിക്കുമെന്ന് അവര്‍ പറഞ്ഞു. സൃഷ്ടി സ്ക്കൂള് ഓഫ് ഡാന്‍സിലെ ശിഷ്യരായ കാവ്യ വൈദ്യനാഥന്, ധീര രാകേഷ്, അഞ്ജലി നായര്‍, അനന്തിക ദിലിപ് എന്നിവരുടെ പ്രാതിധ്യത്തോടെയാണ് സമ്പൂര്‍ണ്ണം ഒരുക്കിയിരിക്കുന്നത്. നൃത്തഭ്യാസം പാതിവഴിയില്‍ നിന്നുപോയവര്‍ക്ക് വീഡിയോഗ്രാഫിയിലൂടെയും ശബ്ദവിന്യാസത്തിലൂടെയും ഭരതനാട്യം ‘അടവുകള്‍’ വിനിത സൃഷ്ടി എന്ന യുടൂബ് ചാനലില്‍ നിന്നും ഹൃദ്യസ്ഥമാക്കാനാകുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.