Kerala

പദ്മനാഭസ്വാമി ക്ഷേത്രം കൈപ്പിടിയിലാക്കാൻ സംസ്ഥാന സർക്കാർ ; സുപ്രീം കോടതിയിൽ പുതിയ ശുപാർശ നൽകി

ന്യൂഡൽഹി : പദ്മനാഭസ്വാമി ക്ഷേത്രം കൈപ്പിടിയിലാക്കാൻ സംസ്ഥാന സർക്കാർ ശ്രമം. എട്ടംഗ ഭരണ സമിതി രൂപീകരിക്കാനുള്ള ശുപാർശ കോടതിക്ക് കൈമാറി. എട്ടംഗങ്ങളിൽ അഞ്ചംഗങ്ങളെ തെരഞ്ഞെടുക്കുന്നത് മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങൾ. ഇതിൽ ഒരു വനിതയും പട്ടികജാതി/പട്ടിക വിഭാഗത്തിൽ നിന്നുള്ള അംഗവും ഉണ്ടാകും.

ഒരാൾ പദ്മനാഭദാസൻ ആയിരിക്കുമെന്നാണ് ശുപാർശയിൽ വ്യക്തമാക്കുന്നത്. രാജ കുടുംബത്തിന്റെ പ്രതിനിധിയെയാണ് സർക്കാർ ഉദ്ദേശിച്ചിരിക്കുന്നതെന്നാണ് സൂചന.ദേവസ്വത്തിലെ ഒരു ജീവനക്കാരനെ നിർദ്ദേശിക്കുന്നതും മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങൾ തന്നെ. മുഖ്യതന്ത്രി എക്സ്-ഒഫിഷ്യോ അംഗമാകും.

ഫലത്തിൽ ദേവസ്വം ബോർഡ് പോലെ സർക്കാർ ഭരിക്കുന്ന ഒരു ഭരണ സമിതിയാണ് സുപ്രീം കോടതിയിൽ ശുപാർശ ചെയ്തിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം‌ബോർഡ് സിപിഎം നേതാവായ എ.പദ്മകുമാർ ഭരിക്കുന്നതു പോലെയാണ് ഈ ഭരണസമിതിയും രൂപീകരിക്കാൻ ശ്രമിക്കുന്നതെന്നത് വ്യക്തമാണ്. പദ്മനാഭസ്വാമി ക്ഷേത്രം കൈപ്പിടിയിലൊതുക്കാനുള്ള ശ്രമമാണ് ഇതിലൂടെ സർക്കാർ മുന്നോട്ട് വയ്ക്കുന്നത്.

9K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close