ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒന്നാം ഘട്ടത്തില്‍ 18 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ആന്ധ്രപ്രദേശ്, അരുണാചല്‍പ്രദേശ്, ആസാം, ബീഹാര്‍, ഛത്തീസ്ഗഢ്, ജമ്മുകാശ്മീര്‍, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, ഒഡീഷ, സിക്കിം, തെലങ്കാന, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ ആന്‍ഡമാന്‍, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും ഒന്നാംഘട്ട വോട്ടെടുപ്പില്‍ പങ്കാളികളാകും.
ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം ആന്ധ്രപ്രദേശാണ്. തെലങ്കാനയില്‍ നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 17 മണ്ഡലങ്ങളില്‍ 443 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. ഉത്തര്‍പ്രദേശിലെ 8 മണ്ഡലങ്ങളിലും മഹാരാഷ്ട്രയിലെ 7 മണ്ഡലങ്ങളിലും ഉത്തരാഖണ്ഡിലും ആസ്സാമിലും 5 വീതം മണ്ഡലങ്ങളിലും ഒഡീഷയിലും ബീഹാറിലും 4 വീതം മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ പോളിംഗ് നടക്കും. അരുണാചല്‍പ്രദേശ്, ജമ്മുകാശ്മീര്‍, മേഘാലയ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ 2 മണ്ഡലങ്ങളില്‍ വീതമാണ് തിരഞ്ഞെടുപ്പ് നടക്കുക. ഛത്തീസ്ഗഢ്, മണിപ്പൂര്‍, മിസോറാം, നാഗാലാന്റ്, സിക്കിം ,ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം ആന്‍ഡമാന്‍, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഓരോ മണ്ഡലങ്ങളില്‍ വീതം തിരഞ്ഞെടുപ്പ് നടക്കും.