India

രാഹുല്‍ പറയുന്നത് കോടതി പറയാത്ത കാര്യങ്ങള്‍; കോടതിയുടെ പരിഗണനയിലുള്ള കേസില്‍ തെറ്റായ പ്രചാരണം നടത്തുന്നുവെന്നും നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ അഴിമതി ആരോപിക്കുന്നതിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോടതി അലക്ഷ്യമാണ് നടത്തിയിരിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. പുനപരിശോധന ഹര്‍ജിയില്‍ ഇനിയും തീരുമാനമായിട്ടില്ല. വിധി മുഴുവന്‍ വായിക്കാതെയുള്ള പ്രസ്താവനയാണ് രാഹുല്‍ നടത്തുന്നത്. കാവല്‍ക്കാരന്‍ കള്ളനാണെന്ന് പറഞ്ഞുവെന്നുള്ള ആരോപണം ശുദ്ധ അസംബന്ധമാണ്. അഴിമതിക്കേസുകളില്‍ ജാമ്യം തേടി നടക്കുന്ന ഒരു നേതാവാണ് പ്രധാനമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നതായി കോടതി ഒരിടത്തും പറഞ്ഞിട്ടില്ല. രാഹുല്‍ വിഷയത്തില്‍ തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

മോഷ്ടിക്കപ്പെട്ട രേഖകള്‍ റിവ്യു ഹര്‍ജിക്കൊപ്പം പരിഗണിക്കുമെന്നാണ് കോടതി പറഞ്ഞത്. കോടതി ആവശ്യപ്പെട്ട എല്ലാ രേഖകളും അവിടേക്ക് കൈമാറിയിട്ടുണ്ട്. മറിച്ചു നടത്തുന്ന ആരോപണങ്ങള്‍ തെറ്റാണ്. റഫേലുമായി ബന്ധപ്പെട്ടുള്ള ഏത് ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയാറാണ്. കോടതി ഉത്തരവുമായി ബന്ധപ്പെട്ട് രാഹുല്‍ നടത്തുന്ന പ്രസ്താവനകള്‍ മര്യാദയുടെ സീമകള്‍ ലംഘിക്കുന്നത്. കോടതി ഒരിക്കലും പറയാത്ത കാര്യങ്ങളാണ് രാഹുല്‍ ഇപ്പോള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

693 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close