India

വോട്ട്‌ ചെയ്യുകയെന്നത് നമ്മുടെ കര്‍ത്തവ്യം: നോട്ടയെ എതിര്‍ത്ത് മോഹന്‍ ഭാഗവത്

നാഗ്പൂര്‍: വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട്‌ ചെയ്യാനുള്ള അവകാശത്തെ വിനിയോഗിക്കണമെന്ന്‌ ആര്‍എസ്എസ് സര്‍സംഘചാലക്‌ മോഹന്‍ ഭാഗവത്.വോട്ട്‌ ചെയ്യുകയെന്നത് നമ്മുടെ കര്‍ത്തവ്യമാണെന്നും അത് അസാധുവാക്കരുതെന്നും എല്ലാവരും വോട്ട്‌ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മത്സരിക്കുന്ന മഹാരാഷ്ട്രയിലെ നാഗ്പൂര്‍ മണ്ഡലത്തില്‍ വോട്ട്‌ രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന്‌ രാവിലെ 6:50-ഓടെ ആര്‍എസ്എസ് ജന.സെക്രട്ടറി ഭയ്യാജി ജോഷിയോടൊപ്പം ഭാവുജി ദഫ്താരിയിലെ പോളിംഗ് ബൂത്തിലെത്തിയാണ് മോഹന്‍ ഭാഗവത് വോട്ട്‌ രേഖപ്പെടുത്തിയത്.

672 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close