രാജ്നന്ദഗോണ് (ഛത്തീസ്ഗഡ്): ഡിസ്ട്രിക്റ്റ് റിസര്‍വ്വ് ഗാര്‍ഡും സ്പെഷൈല് ടാസ്ക്ക് ഫോഴ്സും സംയുക്തമായി നടത്തിയ റെയ്ഡില്‍ കമ്മ്യുണിസ്റ്റ് ഭീകരരുടെ ക്യാമ്പില്‍ നിന്നും പ്രാദേശിക നിര്‍മ്മിത റോക്കറ്റ് ലോഞ്ചര്‍ കണ്ടെടുത്തു. മഹാരാഷ്ട്രയിലെ ബുക്ക്മര്ക്കാ പര്‍വ്വതത്തിനടുത്തുള്ള ക്യാമ്പിലാണ് തിരച്ചില്‍ നടത്തിയത്. തിരച്ചിലിനിടെ പോലീസിനു നേരെ ഭീകരര്‍ വെടിവെപ്പും മൂന്ന് സ്ഫോടനവും നടത്തി.
ഡിആര്‍ജിയും എസ്ട്ടിഎഫും ക്യാമ്പില്‍ നടത്തിയ തിരച്ചിലില്‍ റോക്കറ്റ് ലോഞ്ചര്‍ പിടിച്ചെടുക്കുകയും നശിപ്പിക്കുകയുമായിരുന്നു. ഏപ്രില്‍ 18നാണ് രാജ്നന്ദഗോണില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.