India

സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് സിനിമ പ്രദര്‍ശനം തടഞ്ഞു; മമത സര്‍ക്കാരിന് സുപ്രീംകോടതിയുടെ തിരിച്ചടി

ന്യൂഡല്‍ഹി: ബംഗാളി സിനിമയുടെ പ്രദര്‍ശനം തടസ്സപ്പെടുത്തിയതിന് മമതയുടെ സര്‍ക്കാരിന് സുപ്രീംകോടതി പിഴ ചുമത്തി. ബോബിഷയോതര്‍ ഭൂത് എന്ന സിനിമയുടെ പ്രദര്‍ശനമാണ് തടഞ്ഞത്. പ്രദര്‍ശനം തടസ്സപ്പെടുത്തിയതിന് ബംഗാള്‍ സര്‍ക്കാര്‍ 20 ലക്ഷം രൂപ പിഴ ഒടുക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഈ തുക സിനിമയുടെ നിര്‍മാതാവിനാണ് നല്‍കേണ്ടത്. സംസ്ഥാനത്ത് സിനിമയുടെ പ്രദര്‍ശനം തടഞ്ഞതിന് ചിത്രത്തിന്റെ സംവിധായകന്‍ കല്ല്യാണ്‍മോയ് ബില്ലി ചാറ്റര്‍ജിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ്.ഡി.വൈ.ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബഞ്ചിന്റേതാണ് വിധി.

സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് സിനിമ പ്രദര്‍ശനം തടസ്സപ്പെടുത്തിയത് അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. ഫെബ്രുവരി 15ന് റിലീസ് ചെയ്‌തെങ്കിലും സിനിമ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തൃണമൂല്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രമേയം ആയതിനാലാണ് സിനിമ നിരോധിച്ചതെന്നാണ് ആരോപണം.

1K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close