Kerala

മോദി നാളെ കേരളത്തിൽ ; വേദിയിൽ അണിനിരക്കുന്നത് കാസര്‍കോഡ് മുതല്‍ പാലക്കാട് വരെയുള്ള സ്ഥാനാര്‍ത്ഥികൾ

കോഴിക്കോട് ; ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും . വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ബീച്ചിൽ ഒരുക്കിയിരിയ്ക്കുന്നത്.പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് അദ്ദേഹം ഇറങ്ങുന്നത്. സുരക്ഷയ്ക്കായി പത്ത് എസ്പിമാര്‍, അഞ്ച് അഡീഷണല്‍ എസ്പിമാര്‍, 30 ഡിവൈഎസ്പിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 150 വനിതാപൊലീസ് ഉള്‍പ്പെടെ രണ്ടായിരം പൊലീസുകാരെ വിന്യസിക്കും.

വൈകിട്ട് 6.40 നാണ് ബീച്ചിലെത്തുക.പരിപാടിക്ക് രണ്ടുലക്ഷത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാസര്‍കോഡ് മുതല്‍ പാലക്കാട് വരെയുള്ള സ്ഥാനാര്‍ത്ഥികളെ അണിനിരത്തി വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്.

അന്‍പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളോടെയാണ് ബീച്ചിലെ വേദി സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള നേതാക്കളായ നിര്‍മല്‍സുരാനയും സത്യകുമാറും പരിപാടികള്‍ വിലയിരുത്താന്‍ എത്തിയിട്ടുണ്ട്. ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.കെ.പി.പ്രകാശ് ബാബുവും ചടങ്ങിനെത്തുന്നത് പ്രവര്‍ത്തകരില്‍ ആവേശം ജനിപ്പിക്കും.

പരിപാടിയ്ക്ക് ശേഷം ഏഴരയോടെ പ്രധാനമന്ത്രി മധുരയിലേക്ക് തിരിക്കും.

9K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close