Kuwait

ഭാരതത്തിന്‍റെ അടിസ്ഥാനം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണെന്ന് കവി എസ്.രമേശന്‍നായര്‍

കുവൈറ്റ് സിറ്റി – നൂറ്റാണ്ടുകൾ പഴക്കമുള്ള  ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മൂല്യങ്ങളേയും സംരക്ഷിക്കണമെന്നും അവയാണ് ഭാരതത്തിന്റെ അടിസ്ഥാനമെന്നും കവിയും ഗാന രചയിതാവുമായ എസ്സ്.രമേശൻ നായർ പറഞ്ഞു. സേവാദര്‍ശന്‍ കുവൈറ്റിന്‍റെ ദ്വൈവാർഷിക പരിപാടി ദർശൻ 2019 ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ സംഘടിപ്പിച്ച മെഗാ പ്രോഗ്രാമില്‍ ബുർഗാൻ എക്യുപ്മെന്റ് മാനേജിങ് ഡയറക്ടർ മർവാൻ അൽ ഈസ്സ, പ്രവാസി ഭാരതീയ  സമ്മാൻ ജേതാവ് രാജ് പാൽ ത്യാഗി, ഭവൻസ് മിഡിൽ ഈസ്റ്റ് ചെയർമാൻ രാമചന്ദ്രൻ മേനോൻ, സേവാദർശൻ പ്രസിഡണ്ട് റ്റി.ആര്‍. സഞ്ജുരാജ്‌, സേവാദർശൻ ജനറൽ സെക്രട്ടറി വി പ്രവീൺ, ദർശൻ 2019 ജനറൽ കൺവീനർ മോഹൻ കുമാർ എന്നിവർ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തന്റെ വ്യാവസായിക വിജയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ളത് ഇന്ത്യൻ സമൂഹമാണെന്നും അവരോടൊപ്പം ആഘോഷത്തിൽ പങ്കു ചേരുന്നതിനുള്ള സന്തോഷം മർവാൻ അൽ ഈസ്സയുടെ ആശംസാപ്രസംഗത്തില്‍ പങ്കുവച്ചു.
പ്രവാസി ഭാരതീയ  സമ്മാൻ ജേതാവ് രാജ്‌പാൽ ത്യാഗിയേയും ജനം ടിവി ഗ്ലോബൽ എക്സലൻസ് പുരസ്‌കാര ജേതാവ് രാമചന്ദ്ര മേനോനേയും ചടങ്ങിൽ ആദരിച്ചു. മോഹൻ കുമാർ സ്വാഗതവും സഞ്ജു രാജ് അദ്ധ്യക്ഷനുമായ ചടങ്ങില്‍ പ്രവീൺ റിപ്പോർട്ട് അവതരിപ്പിച്ചു. രാമചന്ദ്ര മേനോൻ ദർശൻ 2019 സുവനീർ പ്രകാശിപ്പിച്ചു. എന്‍.ആര്‍. മധു മീനച്ചലിന്‍റെ  രചനയില്‍ സേവാദർശൻ പ്രവർത്തകർ അണിയിച്ചൊരുക്കിയ പള്ളിവാൾ എന്ന നാടകം വേദിയില്‍ അരങ്ങേറി. പ്രശസ്ത ഗായിക അനുരാധ ശ്രീറാം സച്ചിൻ വാരിയർ എന്നിവരോടൊപ്പം കീബോർഡിസ്റ്റ് അനൂപ് കുമാറും ചേർന്നൊരുക്കിയ സംഗീത വിരുന്നും ദര്‍ശന്‍ 2019ന്‍റെ ഭാഗമായി നടന്നു.

134 Shares
Back to top button
Close