റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പുര്‍ ജില്ലയില്‍ സുരക്ഷാ സേനയും കമ്മ്യൂണിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു കമ്മ്യൂണിസ്റ്റ് ഭീകരനെ വധിച്ചു. തിരഞ്ഞെടുപ്പ് സംബന്ധമായുള്ള സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയ സൈന്യം മടങ്ങാനൊരുങ്ങവേ ഭീകരര്‍ സൈന്യത്തെ വളയുകയായിരുന്നു. ഉടന്‍ സൈന്യം പ്രതിരോധം തീര്‍ക്കുകയും, തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിക്കുകയും ചെയ്തു.
ഭീകരരില്‍ നിന്നും ഒരു പിസ്റ്റല്‍, കത്തി, ബാഗ് തുടങ്ങിയ വസ്തുക്കള്‍ സൈന്യം പിടിച്ചെടുത്തു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന് ഹൃദൈയ് റാം സാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ രാജ്നന്ദഗോണില്‍ ഡിസ്ട്രിക്റ്റ് റിസര്‍വ്വ് ഗാര്‍ഡും സ്പെഷൈല് ടാസ്ക്ക് ഫോഴ്സും സംയുക്തമായി നടത്തിയ റെയ്ഡില്‍ കമ്മ്യുണിസ്റ്റ് ഭീകരരുടെ ക്യാമ്പില്‍ നിന്നും പ്രാദേശിക നിര്‍മ്മിത റോക്കറ്റ് ലോഞ്ചര്‍ കണ്ടെടുത്തിരുന്നു. മഹാരാഷ്ട്രയിലെ ബുക്ക്മര്ക്കാ പര്‍വ്വതത്തിനടുത്തുള്ള ക്യാമ്പിലാണ് തിരച്ചില്‍ നടത്തിയത്. തിരച്ചിലിനിടെ പോലീസിനു നേരെ ഭീകരര്‍ വെടിവെപ്പും മൂന്ന് സ്ഫോടനവും നടത്തി.
ഡിആര്‍ജിയും എസ്ട്ടിഎഫും ക്യാമ്പില്‍ നടത്തിയ തിരച്ചിലില്‍ റോക്കറ്റ് ലോഞ്ചര്‍ പിടിച്ചെടുക്കുകയും നശിപ്പിക്കുകയുമായിരുന്നു. ഏപ്രില്‍ 18നാണ് രാജ്നന്ദഗോണില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.