India

പാകിസ്ഥാന്‍ തടവിലായിരുന്ന 100 ഇന്ത്യക്കാര്‍ തിരികെയെത്തി

അഹമ്മദാബാദ്: സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് പാകിസ്ഥാന്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന 100 മത്സ്യത്തൊഴിലാളികള്‍ ഇന്ത്യയില്‍ തിരിച്ചെത്തി. വാഗ-അട്ടാരി അതിര്‍ത്തി വഴിയാണ് ഇവരെ രാജ്യത്ത് തിരിച്ചെത്തിച്ചത്. ഗുജറാത്തില്‍ നിന്നുള്ളവരാണ് എല്ലാവരും. അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് പാകിസ്ഥാന്‍ തീരസംരക്ഷണ സേനയാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്ത ഇവരെ കറാച്ചി ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്.

മീന്‍ പിടിക്കാന്‍ പോകുന്നതിനിടെ വളരെ അവിചാരിതമായാണ് തങ്ങള്‍ അതിര്‍ത്തി കടന്നതെന്ന് ഇവര്‍ പറയുന്നു. ഈ സമയം പലരും കിടന്നുറങ്ങുകയായിരുന്നു. അതിര്‍ത്തി ലംഘനം ബോധപൂര്‍വ്വം നടത്തിയതല്ലെന്നും അവര്‍ പറഞ്ഞു. പാകിസ്ഥാന്‍ ജയിലില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ 360 ഇന്ത്യന്‍ തടവുകാരെ ഏപ്രില്‍ 8 മുതല്‍ വിട്ടയക്കുമെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു.

4K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close