ശ്രീനഗര്‍: കശ്മീരില്‍ പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയിലാണ് പാകിസ്ഥാന് വെടിയുതിര്‍ക്കുന്നത്. ഇന്ത്യന്‍ സൈന്യം ശക്തമായി പ്രതിരോധിക്കുന്നു.
അതേസമയം, കഴിഞ്ഞ ആഴ്ച ഷോപിയാന്‍ മേഖലയില്‍ സുരക്ഷ ഉദ്യോഗസ്ഥരും ഭീകരരും ഏറ്റുമുട്ടിയിരുന്നു. സൈന്യം രണ്ട് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. സിആര്‍പിഎഫും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിലെ പാര്ഗുചി ഗ്രാമത്തിന് സമീപം കൃഷിത്തോട്ടത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.