ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് സ്റ്റേ ഇല്ലെന്ന് സുപ്രീം കോടതി. അതേസമയം, തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി ലഭിച്ച സംഭാവനകളുടെ കണക്ക് പാര്‍ട്ടികള്‍ നല്‍കണമെന്നും സുപ്രീംകോടതി. സംഭാവനകള്‍ നല്‍കിയതാര്, ലഭിച്ച തുക എന്നീ കാര്യങ്ങളും അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.
മേയ് 15 വരെ ലഭിച്ച കണക്കുകള്‍ മുദ്ര വെച്ച കവറില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണം. കണക്കുകള്‍ മേയ് 30 തിനകം നല്‍കണമെന്നും കോടതി പറഞ്ഞു.
അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയുടെ പൊതു താല്പര്യ ഹര്‍ജിയിലാണ് വിധി.
രാഷ്ട്രീയ കക്ഷികള്‍ക്ക് കള്ളപ്പണം എത്തുന്നത് തടയാനാണ് ഇലക്ട്രല്‍ ബോണ്ട് പദ്ധതി ആവിഷ്കരിച്ചത്.