ന്യൂഡൽഹി ; എൻജിനില്‍ അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്ന് ഡൽഹി – മുംബൈ ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി.
യാത്ര തുടങ്ങിയതിനുശേഷമാണ് വിമാനത്തിന്റെ രണ്ടാം എൻജിനിൽനിന്ന് അസാധാരണമായ തരത്തിൽ വൈബ്രേഷൻ ഉണ്ടായത്. ഡൽഹി – മുംബൈ യാത്രയ്ക്കിടെ എൻജിനിൽ പക്ഷി വന്നിടിച്ചിരുന്നതായി വിമാനാധികൃതർ പറഞ്ഞു. ഇൻഡിഗോയുടെയും ഗോഎയറിന്റെയും വിമാനങ്ങൾക്ക് മിഡ് എയർ എൻജിൻ പ്രശ്നങ്ങൾ 15 എണ്ണമെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ഏവിയേഷൻ റെഗുലേറ്റർ അന്വേഷണം ആരംഭിച്ചു. നേരത്തെ ഡൽഹി – ഇസ്തംബൂൾ വിമാനവും ഇത്തരത്തിൽ പാതിവഴിയ്ക്ക് തിരിച്ച് പറന്നിരുന്നു.