Saudi Arabia

ഇന്ത്യൻ ഓവർസീസ് ഫോറം വെസ്റ്റേൺ പ്രോവിൻസ് കമ്മറ്റി നമോ എഗൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.

ഇന്ത്യൻ ഓവർസീസ് ഫോറം, വെസ്റ്റേൺ പ്രോവിൻസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നമോ എഗൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. കമ്മറ്റി പ്രസിഡന്റ് ശ്രീ ദിലീപ് നമ്പ്യാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ ഓവർസീസ് ഫോറം നാഷണൽ പ്രസിഡന്റ് ബാബു കല്ലുമല ഉത്ഘാടനം ചെയ്തു.യോഗത്തിന് പ്രവീൺ പിള്ള സ്വാഗതവും ഷാഹിർ നന്ദിയും രേഖപെടുത്തി.

ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ കുമ്മനം രാജശേഖരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പി. എസ് ശ്രീധരൻപിള്ള തുടങ്ങിയവർ ആശംസകൾ നൽകി. ബിജെപി തെലുങ്കാന മൈനോറിറ്റി മോർച്ച മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷൌക്കത്ത് ഖാൻ, ഇന്ത്യൻ ഓവർസീസ് ഫോറം റിയാദ് കമ്മിറ്റി പ്രസിഡന്റ് ശ്രീ. അജേഷ് മാവേലിക്കര എന്നിവർ ആശംസാ പ്രഭാഷണം നടത്തി.

ജിദ്ദയിലെ പ്രമുഖ കലാകാരൻ ശ്രീ അനിൽ നാരായണയുടെ ആശയത്തിൽ പ്രമുഖ നൃത്താധ്യാപിക ശ്രീമതി സുധാ രാജു അണിയിച്ചൊരുക്കിയ ദേശഭക്തി നൃത്തവും, ഇന്ത്യൻ ഓവർസീസ് ഫോറം സ്ത്രീ പ്രവർത്തകർ ആലപിച്ച ദേശഭക്തി ഗീതവും ചടങ്ങിന് മാറ്റ് കൂട്ടി.

ഒരു പുതിയ ഇൻഡ്യക്കായുള്ള നരേന്ദ്രമോഡിയുടെ ശ്രമങ്ങൾക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ഊർജ്ജിതപെടുത്താൻ യോഗം തീരുമാനിച്ചു.

30 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close