ന്യൂഡൽഹി: ഭരണഘടനാ ശിൽപി ഡോ. ബി ആർ അംബേദ്കറുടെ 128-ാം ജയന്തി ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ട്വിറ്ററിലൂടെയാണ് ഇരുവരും അംബേദ്കറെ അനുസ്മരിച്ച് സന്ദേശം പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശത്തിനൊപ്പം വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
ആധുനിക ഇന്ത്യക്ക് വേണ്ടി പൊരുതിയ വ്യക്തിയായിരുന്നു അംബേദ്കറെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു. ജാതി രഹിത ഇന്ത്യ സ്വപ്നം കണ്ട അംബേദ്കർ സ്ത്രീകൾക്കും പിന്നാക്കവിഭാഗങ്ങൾക്കും തുല്യനീതി ഉറപ്പാക്കാൻ യത്നിച്ചിരുന്നുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഭരണഘടനാ നിർമ്മാതാവും സാമൂഹിക നീതിയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത ഡോ. ഭീമറാവും അംബേദ്കറിന്റെ ജയന്തി ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.