കത്വ: കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിനും ഇന്ത്യയ്ക്കും രണ്ട് പ്രധാനമന്ത്രി വേണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. കശ്മീരിൽ സൈന്യത്തെ കുറയാ്ക്കാമെന്നാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇതുവരെ പുറത്തുവന്ന എല്ലാ സർവേകളിലും ബിജെപി കോൺഗ്രസിനേക്കാൾ ബഹുദൂരം മുന്നിലാണെന്നും ജമ്മുവിലെ കത്വയിലെ തെരഞ്ഞെടുപ്പ് റാലിയിൽ നരേന്ദ്ര മോദി വ്യക്തമാക്കി.
അംബേദ്കർ ജയന്തി ദിനത്തിൽ ഭരണഘടനാശിൽപ്പിക്ക് പ്രണാമം അർപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി തന്റെ പ്രസംഗം തുടങ്ങിയത്. കശ്മീരിൽ ബലിദാനികളായവർക്കും പ്രധാനമന്ത്രിയുടെ ആദരാഞ്ജലി അർപ്പിച്ചു.