പാലക്കാട് : ശബരിമല മുൻ മേൽശാന്തി ടി.എം ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ കണ്ട് വോട്ടഭ്യർത്ഥിച്ച് പാലക്കാട്ടെ ഇടത് പക്ഷ സ്ഥാനാർത്ഥി എം.ബി രാജേഷ്.
യുവതീ പ്രവേശനത്തിനായി തിരക്കു കൂട്ടിയ വേളയിൽ ശബരിമല മേൽശാന്തിമാരെ അടച്ചാക്ഷേപിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് അതൊക്കെ മറന്ന മട്ടാണ് ഇടതുപക്ഷ സ്ഥാനാർത്ഥി.ഇന്ന് ഉച്ചയ്ക്കാണ് ചെറുപ്പുളശ്ശേരിയിലെ മേൽശാന്തിയുടെ വസതിയിൽ എം ബി രാജേഷ് സന്ദർശനം നടത്തിയത്
സൗഹൃദ സന്ദർശമാണിതെന്ന് അവകാശപ്പെട്ട എം ബി രാജേഷിനെ കൊണ്ട് ചെറുപ്പുളശേരി അയ്യപ്പക്ഷേത്രത്തിലെ പ്രസാദവും കഴിപ്പിച്ചു മേൽശാന്തി.തുടർന്ന് വിഷു കൈനീട്ടവും നൽകി , ആചാരത്തോടെ തന്നെ.
വിവാദങ്ങളുമായി ഈ സന്ദർശനത്തിനു ബന്ധമില്ലെന്ന് പറഞ്ഞ രാജേഷിനു മുന്നിൽ വച്ച് തന്നെ ,തനിക്ക് ശബരിമലയിലെ ആചാരങ്ങൾ തുടരണമെന്നാണ് ആഗ്രഹമെന്നും ഉണ്ണികൃഷ്ണൻ നമ്പൂതിരി പറഞ്ഞു.