World

ഇസ്ലാമിക് സ്റ്റേറ്റ് തിരിച്ചു വരുന്നു; യൂറോപ്പിലാകമാനം ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്

ലണ്ടൻ: യൂറോപ്പിലാകമാനം വൻ ഭീകരാക്രമണങ്ങൾക്ക് ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ നാലുവർഷങ്ങൾക്ക് മുൻപ് 130 പേരുടെ ജീവഹാനിക്കിടയാക്കിയ ഭീകരാക്രമണത്തിന് സമാനമായ ആക്രമണങ്ങൾ നടന്നേക്കാമെന്നാണ് പ്രമുഖ ബ്രിട്ടീഷ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പാരീസ് നഗരത്തിന്റെ ഉത്തരമേഖലാ അതിർത്തിപ്രദേശങ്ങൾ കേന്ദ്രീകരിച്ച് 2015 നവംബർ മാസത്തിലായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടത്തിയത്.

ഫ്രാൻസിലെ സ്റ്റേറ്റ് ഡി ഫ്രാങ്ക് സ്റ്റേഡിയത്തിൽ ഒരു ഫുട്ബോൾ മത്സരം നടന്നുകൊണ്ടിരിക്കവെ മൂന്ന് ഭീകരവദികൾ മനുഷ്യബോംബായി പൊട്ടിത്തെറിച്ചു. തുടർന്ന് നഗരത്തിലുടനീളം വിവിധ സ്ഥലങ്ങളിൽ ഭക്ഷണശാലകൾ കേന്ദ്രീകരിച്ച് വെടിവെയ്പ്പുകളും സ്ഫോടനങ്ങളും നടക്കുകയായിരുന്നു.

2015ൽ ഫ്രാൻസിനെ നടുക്കിയ ആക്രമണത്തിന് ശേഷം സമാനമായ രീതിയിൽ യൂറോപ്പിലും മദ്ധ്യേഷയിലെ വ്യാവസായിക കേന്ദ്രങ്ങളിലും ആക്രമണം നടത്താൻ ഇസ്ലാമിക് സ്റ്റേറ്റ് നേതാക്കൾ വിശദമായ പദ്ധതികൾ ആവിഷ്കരിക്കുന്നതായി സൺഡേ ടൈംസ് പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ അവസാന കേന്ദ്രവും തകർത്ത ശേഷം മേഖലയിൽ ഫോറൻസിക് വിദഗ്ദ്ധരും സൈനികരും നടത്തിയ തിരിച്ചിലിൽ ലഭ്യമായ ഹാർഡ് ഡ്രൈവിലെ എതാനും ചില രേഖകൾ മാത്രമാണ് സൺഡേ ടൈംസ് പുറത്തു വിട്ടിരിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ സിറിയയിലെ നിയന്ത്രണം പൂർണമായി നഷ്ടമായെങ്കിലും ഭീകരന്മാരുടെ അന്താരാഷ്ട്ര ശൃംഖല വഴി അതിർത്തികൾക്കപ്പുറത്തേക്ക് ഭീകരന്മാരെ അയയ്ക്കൻ ഇപ്പോഴും അവർ സജ്ജരാണ്. കൂടാതെ ബാങ്ക് കൊള്ളകളിലൂടെയും മറ്റും ധനസമാഹരണം നടത്താനും ഇവർ പദ്ധതിയിടുന്നുണ്ട്. ഇവയ്ക്ക് പുറമെ ആസൂത്രിത വാഹനാപകടങ്ങൾ, കൊലപാതകങ്ങൾ, കമ്പ്യൂട്ടർ ഹാക്കിംഗ് തുടങ്ങി വിവിധങ്ങളായ ഭീകര പ്രവർത്തനങ്ങൾക്കും ഇസ്ലാമിക് സ്റ്റേറ്റ് ആസൂത്രിതമായ നീക്കങ്ങൾ നടത്തുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബുബക്കർ അൽ ബാഗ്ദാദിയെ സംബോധന ചെയ്ത് ഭീകരനേതാക്കൾ തയ്യാറാക്കിയ കുറിപ്പ് പ്രകാരം ഇസ്ലാമിക് സ്റ്റേറ്റ് രണ്ട് ശാഖകളായി പിരിഞ്ഞതായി വ്യക്തമാക്കുന്നു. സജീവപ്രവർത്തകർ, സന്ദേശവാഹകർ എന്നിങ്ങനെയാണ് ആ പിരിവുകൾ.

വിദേശ രാജ്യങ്ങളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ അബു ഖബാബ് അൽ മുഹാജിർ എന്ന ഭീകരവാദി നേതാവിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close