ഹൈദരാബാദ്: കാമുകിയെ കൊലപ്പെടുത്തി ഓടയിൽ തള്ളിയ യുവാവ് പൊലീസ് പിടിയിലായി. ഹൈദരാബാദിലാണ് സംഭവം. മെക്കാനിക്കൽ എഞ്ചിനീയറായ സുനിലാണ് പിടിയിലായത്.
25കാരിയായ യുവതിയും സുനിലുമായി അടുപ്പത്തിലായിരുന്നു. യുവതിയും എഞ്ചിനീയറാണ്. ബിഹാറുകാരനായ സുനിലും യുവതിയും ഹൈദരാബാദിലായിരുന്നു ജോലി ചെയ്തിരുന്നത്.
വിദേശത്തേക്ക് പോകാനാണെന്ന് പറഞ്ഞ് യുവതിയെ ലോഡ്ജിൽ വിളിച്ചു വരുത്തിയ ശേഷം ഇയാൾ കൊലപ്പെടുത്തുകയായിരുന്നു. മാതാപിതാക്കളുടെ അനുവാദത്തോടെയാണ് യുവതി സുനിലിനൊപ്പം പോകാൻ തയ്യാറായത്. കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി ഓടയിൽ തള്ളുകയായിരുന്നു.
സ്യൂട്ട്കേസ് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുനിൽ പിടിയിലായത്.
പെൺകുട്ടിയെ വിവാഹം കഴിക്കാൻ താത്പര്യമില്ലാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് യുവാവ് പൊലീസിന് മൊഴി നൽകി. കേസിൽ അന്വേഷണം പുരോഗമിക്കുന്നു.