തൃശൂർ: തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ ആക്രമണം. പുലർച്ചെ രണ്ട് മണിയോടെ മുക്കാട്ടുകരയിലെ തെരഞ്ഞെടുപ്പ് ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസിന് മുന്നിലുണ്ടായിരുന്ന ഫ്ലക്സ് ബോർഡുകൾ അടക്കം അക്രമി സംഘം അടിച്ചു തകർത്തു.
അതേസമയം, ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ബിജെപി ആരോപിച്ചു. തൃശൂരിൽ ബിജെപി നേട്ടമുണ്ടാക്കുമെന്ന ആശങ്കയെ തുടർന്നാണ് സിപിഎം ഇത്തരത്തിൽ ആക്രമണങ്ങൾ നടത്തുന്നതെന്നും ബിജെപി പ്രതികരിച്ചു.