ആലപ്പുഴ: തന്റെ പരാമർശങ്ങൾ വളച്ചൊടിച്ച് പ്രസിദ്ധീകരിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. കഴിഞ്ഞ ദിവസം ശ്രീധരൻ പിള്ള നടത്തിയ പ്രസംഗം വളച്ചൊടിച്ച് ശ്രീധരൻ പിള്ള മുസ്ലീങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന തരത്തിൽ ചില മാദ്ധ്യമങ്ങൾ വാർത്ത നൽകിയ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബലാകോട്ട് പരാമർശത്തിൽ തെറ്റായ പ്രചരണം നടത്തിയ ഇടത്-വലത് നേതാക്കൾക്കെതിരെയും നിയമ നടപടി സ്വീകരിക്കും. എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന ആളാണ് താൻ. ഇടത് വലത് മുന്നണികൾ വോട്ട് ലക്ഷ്യം വച്ച്
വിവാദമുണ്ടാക്കുകയാണ്.
ശബരിമല പ്രധാന പ്രചാരണ വിഷയം തന്നെയാണ്. ശബരിമല പ്രചരണ വിഷയമാക്കില്ലെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. ശബരിമലക്കൊപ്പം മോദി സർക്കാരിന്റെ വികസന നേട്ടങ്ങളും പ്രചാരണ വിഷയമാക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ശ്രീധരൻപിളള പറഞ്ഞു.