Kuwait

മലയാളം മിഷന്‍ പഠനോത്സവം 2019 സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന കണിക്കൊന്ന, സൂര്യകാന്തി കോഴ്‌സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് പഠനോത്സവം സംഘടിപ്പിച്ചു. കല കുവൈറ്റ്, എസ്എംസിഎ, ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍, സാരഥി കുവൈറ്റ് എന്നി മേഖലകളില്‍ നിന്ന് 966 കുട്ടികളാണ് പഠനോത്സവത്തില്‍ പങ്കെടുത്തത്. മലയാളം മിഷന്‍ രജിസ്ട്രാര്‍ എം.സേതുമാധവന്‍ പഠനോത്സവം ഉത്ഘാടനം ചെയ്തു. മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ജെ.സജി, പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം എന്‍ അജിത്ത് കുമാര്‍, യുണിമണി മാര്‍ക്കറ്റിംങ്ങ് മനേജര്‍ രജ്ഞിത്ത് പിള്ള, ചാപ്റ്റര്‍ അംഗങ്ങളായ തോമസ് കുരുവിള, ബിന്ദു സജീവ്, ബിജു ആന്റണി എന്നിവര്‍ പഠനോത്സവത്തിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പരിപാടികള്‍ക്ക് ചാപ്റ്റര്‍ അംഗങ്ങളായ ജി.സനല്‍കുമാര്‍, വി.അനില്‍കുമാര്‍, സജീവ് എം ജോര്‍ജ്ജ്, എബി വരിക്കാട്, സാം പൈനും മുട് എന്നിവര്‍ നേതൃത്വം നല്‍കി.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close