തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് പരുക്കേറ്റു. ഗാന്ധാരി അമ്മൻ ക്ഷേത്രത്തിൽ തുലാഭാരം നടത്തുന്നതിനിടെയാണ് ത്രാസ് പൊട്ടി വീണ് പരുക്കേറ്റത്. തരൂരിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ പതിനൊന്നോടെ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീഴുകയായിരുന്നു. തരൂരിന്റെ തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ത്രാസിന്റെ ദണ്ഡ് തലയിൽ വീണതോടെയാണ് തലയ്ക്ക് പരിക്കേറ്റത്.