ചങ്ങനാശ്ശേരി: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്തെത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച്ച നടത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഗ്രഹം വാങ്ങാനാണ് എന്‍എസ്എസ് ആസ്ഥാനത്തെത്തിയതെന്നും അച്ഛനും അമ്മയും ഇല്ലാത്ത തനിക്ക് അനുഗ്രഹമാണ് ജി.സുകുമാരന്‍ നായരെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
സുകുമാരന്‍ നായരുമായി മുപ്പത്തഞ്ച് മിനിറ്റോളം സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അനുഗ്രഹം വാങ്ങാനെത്തുന്നത് തന്റെ കടമയാണെന്നും സുകുമാരന്‍ നായരുടെ അനുഗ്രഹം തനിക്കുണ്ടെന്നും കൂടിക്കാഴ്ചക്ക് ശേഷം സുരേഷ് ഗോപി പറഞ്ഞു.
സമദൂര നിലപാടാണെന്ന് നേരത്തെ തന്നെ എന്‍എസ്എസ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് സുരേഷ് ഗോപി കോട്ടയത്ത് എത്തിയത്.