പമ്പ; നിലയ്ക്കലിന് സമീപം ബസ്സപകടത്തിൽ അയ്യപ്പഭക്തർക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്ന് പമ്പയിലേക്ക് വന്ന കെ എസ് ആർ ടി സി ബസ് പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന മറ്റൊരു കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടുക്കുകയായിരുന്നു.
സംഭവത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നിലയ്ക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന അയ്യപ്പഭക്തരാണ് പരിക്കേറ്റവരിൽ അധികവും.
അപകടത്തിൽപ്പെട്ട ഒരു ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്.