കൊല്ലം : എൽ ഡി എഫ് സ്ഥാനാർത്ഥി കെ.എൻ ബാലഗോപാലിന്റെ ചിത്രവും,ചിഹ്നവും പതിച്ച വേഷം ധരിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ഭക്ഷണ വിതരണം നടത്തിയ സംഭവത്തിൽ ജില്ലാ കലക്ടർ വിശദീകരണം തേടി.
24 മണിക്കൂറിനുള്ളിൽ മറുപടി നൽകണം. കൊല്ലം ജില്ലാ ആശുപത്രിയിലാണ് ഡി വൈ എഫ് ഐ പ്രവർത്തകർ ഇത്തരത്തിൽ ഭക്ഷണ വിതരണം നടത്തിയത്.
പാർട്ടി ചിഹ്നങ്ങളോ സ്ഥാനാർത്ഥിയുടെ പേരോ സൂചിപ്പിക്കാതെ ഭക്ഷണം വിതരണം നടത്താം.എന്നാൽ ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഉറപ്പ് വരുത്തണമെന്നും കലക്ടർ നിർദേശിച്ചു.