ന്യൂഡല്‍ഹി: ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് യുവാവ് മരിച്ചു. സല്മാന് സാക്കിര്‍ (19)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സൽമാന്റെ സുഹൃത്തുക്കളായ അമീര്‍, സൊഹൈല്‍ എന്നിവരെയും,സൊഹൈലിന്റെ ബന്ധുവിനെയും പോലീസ് അറസ്റ്റു ചെയ്തു.
ശനിയാഴ്ച്ച രാത്രിയിലാണ് സംഭവം.സല്മാന് സുഹൃത്തുക്കളായ സൊഹൈല്‍, അമിര്‍ എന്നിവരോടൊപ്പം രാത്രി ഇന്ത്യാഗേറ്റ് സന്ദര്‍ശിക്കാന്‍ പോയി. തിരികെ വരുമ്പോള്‍ സല്‍മാനാണ് വാഹനം ഓടിച്ചിരുന്നത്.സൊഹൈല്‍ കൈവശമുണ്ടായിരുന്ന നാടന്‍ തോക്ക് സല്മാന് നേരെ ചൂണ്ടി ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിച്ചു. ഇതിനിടയില്‍ തോക്കില്‍ നിന്ന് വെടിയുതിർന്ന് സൽമാന്റെ കവിളിൽ പതിച്ചു.
പരിഭ്രാന്തരായ ഇവർ ബന്ധുവിന്റെ സഹായത്തോടെ സല്‍മാനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടർന്ന് സല്‍മാന്റെ മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് മൂവരും കടന്നു കളഞ്ഞു. ഇതോടെ ആശുപത്രി അധികൃതര്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു.