തിരുവനന്തപുരം ; തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിസിസി രംഗത്ത്. ശശി തരൂരിനെ അപായപ്പെടുത്താനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്നാണ് ഡിസിസിയുടെ ആരോപണം.
ക്ഷേത്ര അധികൃതരുടെ നിർദ്ദേശം അനുസരിക്കാതെ പ്രവർത്തകർ ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടിൽ എടുത്തുവച്ചെന്നും,കൂടാതെ പ്രവർത്തകർ ചങ്ങലയിൽ പിടിച്ചു തൂങ്ങിയതായും ക്ഷേത്രം സെക്രട്ടറി ആർ പി നായർ പറഞ്ഞിരുന്നു.
മാത്രമല്ല ത്രാസിന്റെ ഭാരം താങ്ങാൻ വച്ചിരുന്ന സ്റ്റൂൾ ആരോ എടുത്തുമാറ്റിയാതായും, പെട്ടെന്ന് ഭാരം വന്നപ്പോൾ ചങ്ങലയുടെ കൊളുത്ത് നിവർന്ന് ത്രാസ് പൊട്ടുകയായിരുന്നുവെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു. ഇതിനു ശേഷമാണ് കോൺഗ്രസ് ജില്ലാ നേതൃത്വം അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത്.
ഇന്ന് രാവിലെ പതിനൊന്നോടെ തുലാഭാരം നടത്തുന്നതിനിടെയാണ് ത്രാസ് പൊട്ടി വീണത്.തരൂരിന്റെ തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്.തലയ്ക്ക് 11 തുന്നലുണ്ട്.