തിരുവനന്തപുരം : വിഷു ദിനത്തിൽ അനന്തപുരിയ്ക്ക് ആവേശമായി പ്രതിരോധമന്ത്രി നിർമ്മല സീതാരാമന്റെ റോഡ് ഷോ. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനൊപ്പമായിരുന്നു കേന്ദ്രമന്ത്രിയുടെ റോഡ് ഷോ.
തിരുവല്ല,ഭീമാപ്പള്ളി,പൂന്തുറ ഭാഗങ്ങൾ ചുറ്റി നടന്ന റോഡ് ഷോക്കിടയിൽ നിരവധി പേരാണ് ഇരുവർക്കും സ്നേഹാശിസുകൾ അർപ്പിക്കാനെത്തിയത്.
ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് വിജയാശംസകൾ നേർന്ന നിർമ്മല സീതാരാമൻ ,നരേന്ദ്രമോദി കരുത്തേകാൻ സ്ത്രീ ശക്തി അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി.നരേന്ദ്രമോദി ആരെയും വേർ തിരിച്ചു കാണുന്നില്ല.കഴിഞ്ഞ അഞ്ചു വർഷത്തെ വികസനം തുടരാൻ മോദി സർക്കാർ അധികാരത്തിലേറേണ്ടതുണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.