Kerala

അമ്പലമുകളിൽ വീണ്ടും തീപിടിത്തം ; റിഫൈനറിയിലേയ്ക്ക് പടരാതിരിക്കാൻ ശ്രമങ്ങൾ തുടരുന്നു

കൊച്ചി ; അമ്പലമുകളിൽ വീണ്ടും തീപിടിത്തം. റിഫൈനറിക്ക് സമീപത്തെ പാടശേഖരത്തിനാണ് തീപിടിച്ചത്. രണ്ട് ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ മാസവും ഇവിടെ തീപിടിത്തം ഉണ്ടായിരുന്നു. ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് അമ്പലമുകളിൽ കനത്ത പുക വ്യാപിക്കുകയും നാട്ടുകാർക്ക് ശ്വാസതടസ്സവും കണ്ണെരിച്ചിലും അനുഭവപ്പെടുകയും ചെയ്തിരുന്നു.സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് കൊച്ചി മേയർ ആരോപിച്ചിരുന്നു.

സംസ്ഥാനത്തെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ അതീവ ഗൗരവവാസ്ഥയിലാണെന്ന് അന്ന് സ്ഥലം സന്ദർശിച്ച ദേശീയ ഹരിത ട്രിബ്യുണൽ സംസ്ഥാന മോണിറ്ററിങ് കമ്മിറ്റി അദ്യക്ഷൻ ജസ്റ്റിസ് എ വി രാമകൃഷ്ണ പിള്ള പറഞ്ഞിരുന്നു.

136 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close