India

വ്യോമാക്രമണ സമയത്ത് ഇന്ത്യയ്ക്ക് റഫേൽ ഉണ്ടായിരുന്നെങ്കിൽ കഥ മാറുമായിരുന്നു ; വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി ; റഫേൽ യുദ്ധ വിമാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ പാകിസ്ഥാനെതിരായ വ്യോമാക്രമണത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ മുന്‍തൂക്കം ലഭിക്കുമായിരുന്നുവെന്ന് വ്യോമസേനാ മേധാവി ബി.എസ് ധനോവ. മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ച കാര്യം തന്നെയാണ് ഇപ്പോൾ വ്യോമസേനാ മേധാവിയും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

പുൽവാമ ഭീകരാക്രമണത്തിനു പ്രതികാരമായി ഫെബ്രുവരി 26 ന് ഇന്ത്യ ബാലാക്കോട്ട് വ്യോമാക്രമണം നടത്തിയിരുന്നു.തൊട്ടടുത്ത ദിവസം തന്നെ പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു.അതിനെ വ്യോമസേന വിജയകരമായി പ്രതിരോധിച്ചു. മിഗ് 21 ബൈസണ്‍, മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ ആധുനികവത്കരിച്ചതിനാലാണ് പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനത്തെ നേരിടാനായത്.അതേ സമയം ഇന്ത്യയുടെ പക്കൽ റഫേൽ യുദ്ധവിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ മേൽക്കൈ ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സൈന്യത്തെ ശക്തിപ്പെടുത്താൻ മോദി സർക്കാർ നടത്തുന്ന നീക്കത്തെ എതിർക്കുന്ന കോൺഗ്രസ് അന്ധമായി തന്നെ റഫേൽ കരാറിനെയും എതിർക്കുകയാണ്.ഈ സാഹചര്യത്തിലാണ് വ്യോമസേനാ മേധാവിയുടെ പരാമര്‍ശം എന്നതും ശ്രദ്ധേയം.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close