തൃശൂര്‍ ; ട്രയിൻ വഴി കടത്താൻ ശ്രമിച്ച 350 കിലോ കഞ്ചാവ് പിടികൂടി.തൃശൂർ റയിൽവെ സ്റ്റേഷനിലാണ് സംഭവം.
പാഴ്സൽ മുഖേന കടത്താൻ ശ്രമിച്ച കഞ്ചാവ് ആർപിഎഫും എക്സൈസും സംയുക്തമായാണ് പിടികൂടിയത്. 11 ചാക്കുകളിലായാണ് ഒഡീഷയിൽ നിന്ന് ട്രയിനിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയത്.
കഞ്ചാവ് പാഴ്സൽ ബുക്ക് ചെയ്തവർക്കായി അന്വേഷണം ആരംഭിച്ചു. എക്സൈസ് വകുപ്പ് പരിശോധനയും കർശനമാക്കി.