ന്യൂഡൽഹി : രാജ്യത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 97 ലോക്സഭാ മണ്ഡലങ്ങളിലെ പ്രചാരണം ഇന്ന് അവസാനിക്കും, വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്.
തമിഴ്നാട്ടിലെ 39 ,പുതുച്ചേരിയിൽ 1,കർണാടകത്തിൽ 14 സീറ്റുകളിലുമാണ് വോട്ടെടുപ്പ് നടക്കുക.ഇതുകൂടാതെ ഉത്തർപ്രദേശിൽ 8,മഹാരാഷ്ട്രയിൽ 10 സീറ്റുകളിലും 17 ന് പോളിംഗ് നടക്കും.തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭാ മണ്ഡലങ്ങളിലേയും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.
ബീഹാറിലും അസമിലും ഒഡീഷയിലും അഞ്ചു വീതവും പശ്ചിമബംഗാളിൽ മൂന്നിടത്തും പ്രചാരണം ഇന്ന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലും ഛത്തീസ്ഗഡിലും തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും.