ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ പിന്തുണ ബിജെപിക്കും നരേന്ദ്ര മോദിക്കുമെന്ന് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്ന ട്വിറ്റർ സന്ദേശത്തിൽ ഭാര്യ റിവാഭയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം ടാഗ് ചെയ്തു.
മാർച്ച് 3ന് ജഡേജയുടെ ഭാര്യ റിവാഭ ബിജെപിയിൽ ചേർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാമ്നഗർ സന്ദർശന വേളയിലായിരുന്നു റിവാഭയുടെ ബിജെപി പ്രവേശനം. ബിജെപി പ്രവേശനത്തിന് മുന്നോടിയായി റിവാഭയും രവീന്ദ്ര ജഡേജയും ന്യൂഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നു. ബിജെപിയിൽ ചേരുന്നതിന് മുൻപ് റിവാഭ ‘കർണിസേന’ എന്ന സംഘടനയുടെ വനിതാ വിഭാഗം നേതാവായിരുന്നു.
I support BJP.@narendramodi #rivabajadeja jai hind 🇮🇳 pic.twitter.com/GXNz5o07yy
— Ravindrasinh jadeja (@imjadeja) April 15, 2019