ശ്രീനഗർ: ജമ്മു കശ്മീരിലെ ആഞ്ചർ മേഖലയിലെ ഗനിയയിൽ സ്ഫോടനം. ജനവാസ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു.
പരിക്കേറ്റവരിൽ മൂന്ന് പേർ കുട്ടികളാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിവരുന്നു.