India

മായാവതിയ്ക്ക് തിരിച്ചടി ; വിലക്കേർപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം

ന്യൂഡൽഹി ; ബി എസ് പി നേതാവ് മായാവതിയ്ക്കെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം.വിവാദ പ്രസംഗം നടത്തിയതിന്റെ പേരിൽ വിലക്കേർപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മായാവതി കോടതിയിൽ ഹർജി നൽകിയിരുന്നു.

എന്നാൽ കമ്മീഷന്റെ തീരുമാനത്തിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി സ്വന്തം അധികാരങ്ങളെ കുറിച്ച് കമ്മീഷൻ ബോദ്ധ്യപ്പെട്ടതായും പരാമർശിച്ചു.ചീഫ് ജസ്റ്റിസ് രജ്ഞൻ ഗോഗോയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹർജി പർഗണിച്ചത്.

വിലക്കേർപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മായാവതി ഭീഷണി മുഴക്കിയിരുന്നു.കേന്ദ്രത്തില്‍ തങ്ങള്‍ അധികാരത്തിലെത്തിയാൽ ഇതിന് പലിശയടക്കം തിരിച്ച് നല്‍കുമെന്നായിരുന്നു മായാവതിയുടെ ഭീഷണി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾ രഹസ്യ അജണ്ടയുള്ളതാണെന്നും മായാവതി ആരോപിച്ചു.കമ്മീഷന്റെ തീരുമാനം ധൃതിപിടിച്ചതും സ്വാധീനിക്കപ്പെട്ടതുമാണെന്ന് മായാവതി പറഞ്ഞു. ഇതൊരു കരിദിനമായി ആചരിക്കും. താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മായാവതി പറഞ്ഞു.

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വിവാദ പ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ മായാവതിക്ക് 48 മണിക്കൂർ നേരത്തെ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

307 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close