Kerala

ഹൃദയമാണ് വരുന്നത് ; വഴിയൊരുക്കണം

വരുന്നത് അവരുടെ ഹൃദയമാണ്,അതിലെ സ്പന്ദനം കാക്കാൻ കാവലുണ്ടാകണം. ലക്ഷ്യം തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടാണ്.പിന്നിടേണ്ടത് ഏകദേശം 620 കിലോമീറ്ററും.

15 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിന്റെ ഹൃദയം രക്ഷിക്കാനുള്ള ദൗത്യത്തിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്നത്.മംഗലാപുരം മുതൽ തിരുവനന്തപുരം വരെയുള്ള മണിക്കൂറുകൾ നീണ്ട യാത്ര.

ആ കുഞ്ഞുഹൃദയത്തെ സംരക്ഷിക്കാനുള്ള യാത്ര ഇന്ന് രാവിലെ 10 മണിക്ക് തുടങ്ങി .സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനേയും കൊണ്ടാണ് KL-60: J 7739 ആംബുലൻസ് യാത്ര ചെയ്യുന്നത്.ഇതിനായി വേണ്ടുന്ന 15 മണിക്കൂറോളം സമയം എങ്ങനെ ചുരുക്കാം എന്നതാണ് പ്രാധാന്യം. ചൈൽഡ് പ്രൊട്ടക്ട് ടീം പ്രതീക്ഷിക്കുന്ന സമയം 10 മുതൽ 12 മണിക്കൂർ വരെയാണ്. യാത്ര സുഗമമാക്കാനായി ഇവരുടെ വോളന്റിയർമാർ വഴിയിൽ ഉണ്ടാകും.

985 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close