മുംബൈ: ചൊവ്വാഴ്ച വ്യാപാരം നേട്ടങ്ങളോടെ തുടങ്ങി ഇന്ത്യന്‍ വിപണി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഇന്ന് 77.65 പോയിന്റ് ഉയര്‍ന്ന് റെക്കോര്‍ഡ് ഉയരത്തിലെത്തി. ഉയര്‍ന്ന നിരക്കായ 11,768 എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 310.86 പോയിന്റ് ഉയര്‍ന്ന് 39,216 എന്ന നിലയിലെത്തി.
നിഫ്റ്റിയിലെ 39 ഓഹരികള്‍ നേട്ടത്തിലാണ്.
ഐസിഐസിഐ ബാങ്ക്, ഇന്ത്യന്‍ ഓയില്‍ റിലയന്‍സ് തുടങ്ങിയവയുടെ ഓഹരികള്‍ 2.06 മുതല്‍ 2.88 ശതമാനം വരെ ഉയരത്തിലാണ്.