കൊച്ചി: തൃപ്പൂണിത്തുറയില്‍ കാറും കെ.എസ്.ആര്.ടി.സി ബസും കൂട്ടിയിടിച്ച് രണ്ടു മരണം. ഇന്ന് രാവിലെ 11 മണിയോടെ തൃപ്പൂണിത്തുറ കൊച്ചുപള്ളി ജങ്ഷനടുത്താണ് അപകടം നടന്നത്.
അങ്കമാലി സ്വദേശികളായ പി.ആര്.ഇ.നായര്‍, പങ്കജാക്ഷി അമ്മ എന്നിവരാണ് മരണപ്പെട്ടത്. വൈക്കത്ത് നിന്ന് വരികയായിരുന്ന ഇവരുടെ കാര്‍ കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ കറങ്ങി റോഡിന്റെ മറുഭാഗത്തെത്തി.
കാറിന്റെ മുന്‍ഭാഗം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു. വാഹനമോടിച്ചിരുന്ന പി.ആര്.ഒ നായരും പിന്‍സീറ്റിലിരുന്ന പങ്കജാക്ഷിയമ്മയും തല്‍ക്ഷണം മരണപ്പെട്ടു. വാഹനമോടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.