India

പണം മോഷ്ടിക്കുന്നത് ചിലരുടെ ശീലമായിരുന്നു: അത് തുറന്ന് കാണിക്കുന്നതില്‍ ചിലര്‍ അസ്വസ്ഥരാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒഡീഷ: പ്രതിപക്ഷത്തിന്റെ അഴിമതി തുറന്നുകാണിക്കാന്‍ ശ്രമിക്കുന്നതിനാലാണ് തന്നെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ അവര്‍ ശ്രമിക്കുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘ജനങ്ങളുടെ പിന്തുണയുള്ളതുകൊണ്ടാണ് ഞങ്ങള്‍ക്ക് ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നത്. അഴിമതി നിറഞ്ഞ സര്‍ക്കാരുകളാണ് മുന്‍കാലങ്ങളില്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നതെന്ന് നമ്മള്‍ കണ്ടതാണ്. പണം മോഷ്ടിക്കുന്നത് ചിലരുടെ ശീലമായിരുന്നു. പ്രതിപക്ഷത്തിന്റെ അഴിമതി തുറന്നു കാണിച്ചതില്‍ അവര്‍ അസ്വസ്ഥരാണ്.അതുകൊണ്ടാണ് അവര്‍ തന്നെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കരുതെന്ന് പറയുന്നത്,’ ഒഡീഷയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്ര ചൂട് നിറഞ്ഞ കാലാവസ്ഥയിലും ഇതുപോലുള്ള വന്‍ ജനക്കൂട്ടത്തെ കാണുന്നത് ചിലരുടെ ഉറക്കം കെടുത്തുന്നുണ്ടെന്നും ശക്തമായ ഒരു സര്‍ക്കാര്‍ വേണമെന്നുള്ളത് കൊണ്ടാണ് ആളുകള്‍ ഞങ്ങളെ പിന്തുണക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒപ്പം ഡല്‍ഹിയില്‍ നിന്നും ഒരുപാട് പണം ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ചിലവഴിച്ചിട്ടുണ്ട്. എന്നാല്‍ വിതരണം ചെയ്യുന്ന പണം ആവശ്യക്കാരിലേക്ക് തന്നെയാണോ എത്തുന്നതെന്ന് ഉറപ്പ് വരുത്തുന്നതില്‍ മുന്‍ സര്‍ക്കാരുകള്‍ പരാജയമായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘100 പൈയില്‍ 85 പൈസയും മധ്യസ്ഥന്‍മാരുടെ കീശയിലെത്തിയാല്‍ ആശുപത്രികളോ സ്‌കൂളുകളോ പാലങ്ങളോ നിര്‍മ്മിക്കുക സാധ്യമല്ല. വര്‍ഷങ്ങളോളം ഈ സ്ഥിതി തുടര്‍ന്നു.ആരും ഇത്തരം കാര്യങ്ങള്‍ തടയാന്‍ തയ്യാറായില്ല. എന്നാല്‍ ഇന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ കീഴ്‌വഴക്കം അവസാനിപ്പിച്ചിരിക്കുന്നു.100 പൈസയുണ്ടെങ്കില്‍ അത് മുഴുവനും ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ചിലവഴിക്കുന്നത്.’

പുതിയ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പുഴയില്‍ നിന്നും കടലില്‍ നിന്നും ഒപ്പം മഴയില്‍ നിന്നും ലഭിക്കുന്ന വെള്ളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യും.ഇതിനായി പ്രത്യേക ജലവിഭവ മന്ത്രാലയം ആരംഭിക്കും. ഇത് ‘ജല്‍ ശക്തി’ എന്ന് പേരുള്ള മന്ത്രാലയത്തിന്റെ കീഴിലായിരിക്കുമെന്ന പ്രധാനമന്ത്രി പറഞ്ഞു.

മൂന്നാംഘട്ടമായ ഏപ്രില്‍ 23-നാണ് ഒഡീഷയിലെ തെരഞ്ഞെടുപ്പ്.
ഏപ്രില്‍ 11 മുതല്‍ 29 വരെ 4 ഘട്ടങ്ങളിലായി ഇവിടെ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. മെയ് 23-നാണ് ഫലപ്രഖ്യാപനം.

49 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close